Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BPCL

പു​തി​യ സി​ബി​ജി പ്ലാ​ന്‍റു​ക​ൾ 16 മാ​സ​ത്തി​ന​കം: ബി​പി​സി​എ​ൽ

കൊ​​​​ച്ചി: കോ​​​​ഴി​​​​ക്കോ​​​​ട്, കൊ​​​​ല്ലം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ബി​​​​പി​​​​സി​​​​എ​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന കം​​​​പ്ര​​​​സ്ഡ് ബ​​​​യോ​​​​ഗ്യാ​​​​സ് (സി​​​​ബി​​​​ജി) പ്ലാ​​​​ന്‍റു​​​​ക​​​​ൾ 16 മാ​​​​സം കൊ​​​​ണ്ട് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്ന് ബി​​​​പി​​​​സി​​​​എ​​​​ൽ റി​​​​ഫൈ​​​​ന​​​​റീ​​​​സ്‌ ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ​​​​ഞ്‌​​​​ജ​​​​യ്‌ ഖ​​​​ന്ന.

ബ്ര​​​​ഹ്‌​​​മ​​​​പു​​​​ര​​​​ത്ത് സി​​​​ബി​​​​ജി പ്ലാ​​​​ന്‍റ് ഉ​​​​ദ്ഘ​​​​ട​​​​ന​​​​ത്തി​​​​നു​​​ശേ​​​​ഷം പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ബി​​​​പി​​​​സിഎ​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്ക്‌ പ​​​​ദ്ധ​​​​തി 2028 മേ​​​​യി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്യാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തെ 52 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ ബി​​​​പി​​​​സി​​​​എ​​​​ൽ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സി​​​​ബി​​​​ജി പ്ലാ​​​​ന്‍റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്നു​​​​ണ്ട്‌.

26 എ​​​​ണ്ണം ബി​​​​പി​​​​സി​​​​എ​​​​ൽ നേ​​​​രി​​​​ട്ടും 26 എ​​​​ണ്ണം സം​​​​യു​​​​ക്ത സം​​​​രം​​​​ഭ​​​​മാ​​​​യു​​​മാ​​​ണ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്‌. രാ​​​​ജ്യ​​​​ത്തെ മൊ​​​​ത്തം സി​​​​ബി​​​​ജി സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലെ 25 ശ​​​​ത​​​​മാ​​​​ന​​​​വും ബി​​​​പി​​​​സി​​​​എ​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്ക്‌ പ​​​​ദ്ധ​​​​തി​​​​ക്കു 15,000 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ചെ​​​​ല​​​​വു വ​​​​രു​​​​ന്ന​​​​ത്.

Latest News

Corehub Up